ലൗജിഹാദ്-മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം :കാത്തൊലിക് ഫോറം
ലൗ ജിഹാദ് എന്ന പേരിൽ കേരളത്തിൽ നടക്കുന്ന പ്രണയാനന്തര മിശ്രവിവാഹം ജിഹാദി പ്രവർത്തനമല്ല എന്ന ഇടതുമുന്നണി കൺവീനറും, സിപിഎം ആക്ടിംഗ് സെക്രട്ടറിയുമായ സഖാവ് എ. വിജയരാഘവന്റെ പ്രസ്താവന ഈ ജിഹാദി പ്രവർത്തനം മൂലം സമൂഹത്തിൽ വിഷമം അനുഭവിക്കുന്നവർ ഉണ്ട് എന്ന ക്രൈസ്തവ സമുദായത്തിന്റെ നിലപാടിനോടുള്ള വെല്ലുവിളിയാണെന്ന് കാത്തലിക്ക് ഫോറം പ്രസിഡണ്ട് ബിനു ചാക്കോ പ്രസ്താവിച്ചു. ലൗ ജിഹാദ് എന്ന വിഷയത്തിൽ ഇടതുമുന്നണി കൺവീനറുടെ അഭിപ്രായത്തിൽ *മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണം.* കേരളത്തിലെ വിവിധ രൂപതകളിലെ യുവജന കമ്മീഷനുകൾ സഭാനേതൃത്വത്തിന്റെ മുന്നിൽ അവതരിപ്പിച്ചിട്ടുള്ള കണക്കുകളിൽ ഏറെ വേദനയോടെയാണ് ലൗ ജിഹാദ് എന്ന കെണിയിലൂടെ ക്രൈസ്തവ
യുവജനങ്ങൾ വേട്ടയാടപ്പെടുന്നു എന്ന നിലപാട് സഭ ഔദ്യോഗികമായി എടുത്തിട്ടുള്ളത്. ഇത്തരം പ്രവർത്തനത്തിൽ വേദനിക്കുന്നവരെ കൂടുതൽ മുറിപ്പെടുത്താൻ മാത്രമേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കുകയുള്ളൂ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ *വിവിധ പാർട്ടികളുടെ നിലപാട് അറിയുവാൻ ആഗ്രഹിക്കുന്നു.* ഇത്തരം ജിഹാദി പ്രവർത്തനങ്ങളിലൂടെ വേദനിക്കുന്ന എല്ലാ വിധത്തിലുള്ള ആളുകളുടെയും ആശങ്കകൾ പരിഹരിക്കുക എന്നുള്ളത് ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. വിവിധ മതങ്ങളിൽ ഓരോരുത്തർക്കും അവരുടെ വിശ്വാസം ജീവിക്കുക എന്നുള്ളത് ഭരണഘടന ഉറപ്പു നൽകുന്നതാണ്. ഭരണഘടനാപരമായ ആ അവകാശം സംരക്ഷിക്കേണ്ടവർ ആ സന്തുലിതാവസ്ഥ തകർക്കുന്നവരുടെ പിണിയാളുകളാകുന്നത്ആശങ്കയുളവാക്കുന്നു.
- ബിനു ചാക്കോ പ്രസിഡൻ്റ് കാത്തലിക് ഫോറം
Comments (0)